പാഠ പുസ്തകം പഠിപ്പിച്ചു തീര്‍ക്കുന്നതാണ് അദ്ധ്യാപകന്റെ കടമയെന്ന് തെറ്റിദ്ധരിക്കുകയും അതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുറച്ച് ഹെഡ് മാസ്റ്റര്‍മാരും അദ്ധ്യാപകരും നമുക്കിടയിലുണ്ട് . അവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ് ടി.പി. കലാധരന്‍ സാറിന്റെ ഈ ലേഖനം. സയന്‍ഷ്യ ഇത് പുനപ്രസിദ്ധീകരിക്കുകയാണ്. പൊതു വിദ്യാഭ്യാസം രക്ഷപ്പെടണമെന്ന ആഗ്രഹത്തോടെ - സയന്‍സ് ഇനിഷ്യേറ്റീവ്
(വിദ്യാലയങ്ങളിലെ എസ് ആര്‍ ജി യോഗത്തിലും വിദ്യാഭ്യാസ കൂട്ടായ്മകളിലും ചര്‍ച്ച ചെയ്യാനുളള കുറിപ്പ് ) സമൂഹം വിദ്യാലയത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നത് ആ വിദ്യാലയം തങ്ങളെ എങ്ങനെ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. വിദ്യാലയ പ്രതിച്ഛായയെ നിര്‍ണയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
ആന്തരികമായ ചിട്ടപ്പെടല്‍
ആന്തരികമായ ചിട്ടപ്പെടലാണ് ആദ്യത്തെ ചുവട്. പ്രഥമാധ്യാപകര്‍ മാതൃകയാകണം.
പൊതുജനസമ്പര്‍ക്ക പരിപാടി
വിദ്യാലയത്തിന്റെ പൊതുജനസമ്പര്‍ക്ക പരിപാടികള്‍ പ്രതിച്ഛായ ഉയര്‍ത്തും. നാടിന്റെ നാവില്‍ നല്ല വാക്കു വരണം.അതിന് ആസൂത്രിതമായ പ്രവര്‍ത്തനം കൂടിയേ തീരൂ. നൂതനവും വ്യത്യസ്തവും ഗുണപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കഴിയണം. നിങ്ങളുടെ വിദ്യാലയത്തില്‍ പൊതുസമൂഹത്തെ പങ്കെടുപ്പിക്കുന്ന എത്ര പ്രവര്‍ത്തനങ്ങളുണ്ട്. ഒന്നു ലിസ്റ്റ് ചെയ്തു നോക്കൂ. സമൂഹത്തിന്റെ വിവിധ തലങ്ങളിലുളളവര്‍ വിദ്യാലയം സന്ദര്‍ശിക്കാറുണ്ടോ?അതിനു വേണ്ടിയുളള ആലോചനകള്‍ നടത്താറുണ്ടോ?പത്രമാധ്യമങ്ങളില്‍ വിദ്യാലയത്തെക്കുറിച്ചെന്തെങ്കിലും നല്ല വാര്‍ത്തകള്‍ വരാറുണ്ടോ? വാര്‍ത്ത കൊടുക്കാറുണ്ടോ?വാര്‍ത്തയാകണമെങ്കില്‍ വാര്‍ത്താമൂല്യം വേണം. വ്യത്യസ്തത വേണം.
സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുക
വിദ്യാലയത്തില്‍ ഗംഭീരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും അതു കുട്ടികളുടെ ശേഷി ഉയര്‍ത്താന്‍ വഴിയൊരുക്കുന്നുവെന്നും സമൂഹം അറിയണം. ആ നിലയ്ക്കുളള ചുവടുവെയ്പുകളിലൊന്നായിരുന്നു സ്കൂള്‍ തല മികവുത്സവം.അത് ഫണ്ട് കിട്ടിയില്ലെങ്കില്‍ നടത്തില്ല അല്ലെങ്കില്‍ മുകളില്‍ നിന്നും നിര്‍ദ്ദേശിച്ചില്ലെങ്കില്‍ ഏറ്റെടുക്കില്ല എന്നു കരുതി ഉപേക്ഷിച്ചവരുണ്ട്. കഴിഞ്ഞ വര്‍ഷവും നടത്തിയവരുണ്ട്. വായനാവാരത്തിന് രണ്ടായിരം വായനക്കുറിപ്പുകള്‍ തയ്യാറാക്കിയ വിദ്യാലയത്തിന്റെ വാര്‍ത്ത ഫേസ് ബുക്കില്‍ കണ്ടു. ഇത് പ്രധാനമാണ്. ഈ വായനാക്കുറിപ്പുകളുടെ പതിപ്പുകള്‍ പ്രകാശിപ്പിക്കാന്‍ നാട്ടില്‍ അംഗീകാരമുളള ആളുകളെ വിളിക്കുകയും വായനാനുഭവവും മികച്ച കുറിപ്പുകളുടെ അവതരണവും കൃതികളെ ആസ്പദമാക്കിയുളള ആവിഷ്കാരങ്ങളും കൂട് തദവസരത്തില്‍ നടത്തുകയും ചെയ്താലോ?പ്രതിച്ഛായ ഉയരും. പ്രചാരണം സ്വാഭാവികമായി നടക്കും. വിദ്യാലയ ബ്ലോഗും ഗൂഗിള്‍ പ്ലസ് അക്കൗണ്ടും ഫേസ് ബുക്ക് പേജും ഉപയോഗിക്കണം. "ഉം ആരു കാണും 'എന്നാലോചിക്കുകയല്ലെ ആരെങ്കിലും കാണും എന്നു പ്രതീക്ഷിക്കുകയാണ് വേണ്ടത്. മിക്ക അധ്യാപകരും അകറ്റി നിറുത്തിയിരിക്കുന്ന ഈ സംവിധാനം നാട്ടിലെ ചെറുപ്പക്കാരുടെ ഇഷ്ടമേഖലയാണ്. അവരാണ് നാളത്തെ രക്ഷിതാക്കള്‍. ഈ ചെറു ചെറു വെബ്ബിടങ്ങള്‍ അബോധപൂര്‍വം അവരെ സ്വാധീനിക്കുന്നുണ്ട്. മൗനം ഉളളിലുളളതിനെയെല്ലാം വിനിമയം ചെയ്യില്ല.(പുഞ്ചാവി സ്കൂളിന്റെ ബ്ലോഗ് നോക്കൂ).
പ്രവര്‍ത്തനങ്ങളുടെ ദൃശ്യത
വിദ്യാലയത്തില്‍ ചെന്നാല്‍ ഇന്നലകളെയും കാണാന്‍ കഴിയണം. പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വരെയുളളവ പ്രദര്‍ശിപ്പിക്കണം. ക്യാമറയില്‍ പടം എടുക്കാന്‍ ഇപ്പോള്‍ ഫോട്ടോഗ്രാഫറെ വിളിക്കേണ്ടതില്ല. മിക്ക വിദ്യാലയങ്ങളിലും പ്രിന്ററും ഉണ്ട്. ഫോട്ടോയുടെ പ്രിന്റെടുത്ത് ആകര്‍ഷകമായി അടിക്കുറിപ്പു സഹിതം പ്രദര്‍ശിപ്പിച്ചു കൂടേ? മൂന്നോ നാലോ ഫോട്ടോ വിവരണക്കുറിപ്പു ചേര്‍ത്ത് എ ത്രി പേപ്പറില്‍ ഫോട്ടോഷോപ്പിലെ മിനുക്കലോടെ അച്ചടിച്ചെടുക്കാന്‍ വലിയ കാശൊന്നും വേണ്ട. ലളിതമായ രീതികള്‍ ആലോചിക്കൂ. വിദ്യാലയത്തില്‍ യാദൃശ്ചികമായി പോലും എത്തുന്ന ഒരാള്‍ക്കു ഇതു കണ്ട് മതിപ്പു തോന്നണം.
മോശം വാര്‍ത്തകളുടെ ഉറവിടമാകാതിരിക്കുക
ക്ലാസിലെ കുട്ടികള്‍ കാതുളളവരാണ് വിദ്യാലയത്തിലെ ചെറുതും വലുതുമായ അസുഖകരമായ സംഭവങ്ങള്‍ അവര്‍ വീടുകളിലെത്തിക്കും.അത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനും ഉണ്ടായാല്‍ ശത്രുതാമനോഭാവമില്ലാതെ സൗഹൃദപരവും ജനാധിപ്ത്യപരവുമായ രിതിയില്‍ പരിഹരിക്കാനും കഴിയണം. മറ്റുളളവരുടെ പക്ഷത്തു നിന്നും വീക്ഷിക്കുക. താണു കൊടുക്കുക എന്നിവ തോറ്റുകൊടുക്കലല്ല. വിജയിക്കലാണ്. മനസിനെ സ്വാധീനിക്കലാണ്.
ഉന്മേഷമുളള ക്ലാസുകള്‍
ഓരോ ക്ലാസും എങ്ങനെയായിരിക്കണമെന്നു ആലോചിച്ചിട്ടുണ്ടോ? എന്തെല്ലാം കാര്യങ്ങള്‍ എങ്ങനെ അത്യാകര്‍ഷകമായി ക്രമീകരിക്കാം. പഠനത്തെളിവുകള്‍, റിസോഴ്സ് മെറ്റീരിയലുകള്‍, പഠനോല്പന്നങ്ങള്‍, പ്രക്രിയാപരമായ തെളിച്ചം നല്‍കുന്ന ഇനങ്ങള്‍, പഠനോപകരണങ്ങള്‍. ക്ലാസിനകത്തെ മരുപ്രദേശങ്ങള്‍ ഹരിതാഭമാക്കാനുളള നടപടി ആലോചനയില്‍ വരണം. രക്ഷിതാക്കള്‍ ക്ലാസ് പി ടി എ കൂടുമ്പോള്‍ വിസ്മയലേകത്താകണം. നിറം, വിന്യാസം ഇവ പ്രധാനം.
വിദ്യാലയത്തില്‍ ഓണം വരുത്തുക
ഓണം വരുമ്പോള്‍ നാം വീടും പരിസരവും വൃത്തിയാക്കില്ലേ. വിദ്യാലയത്തില്‍ എന്നും ഓണമാണെന്നു കരുതണം.അനാവശ്യമായ ഓരു സാധനം പോലും ഒരിടത്തും ഇല്ലെന്നുറപ്പുവരുത്തണം. സ്റ്റാഫ് റൂമിനെ മുതല്‍ ചികിത്സിക്കണം.വിദ്യാലയം മാറ്റത്തിന്റെ പാതയിലാണെന്ന തോന്നല്‍ അകത്തും പുറത്തുമുളളവരിലുണ്ടാക്കുക.
നേട്ടങ്ങളുടെ ആഘോഷസന്ദര്‍ഭങ്ങള്‍
വിദ്യാലയ അസംബ്ലി മുതല്‍ എന്തെല്ലാം സന്ദര്‍ഭങ്ങളാണ് കുട്ടികളുടെ നേട്ടങ്ങള്‍, പഠനമികവുകള്‍ പങ്കിടുന്നതിനായി നാം പ്രയോജനപ്പെടുത്തുന്നത്. ഓരോ മാസത്തെയും സന്ദര്‍ഭങ്ങള്‍ ആലോചിച്ചു നോക്കൂ.എല്ലാ ക്ലാസുകാരും പരിധിയിലേക്കു വരുന്നുണ്ടോ? എല്ലാ കുട്ടികളും പരിധിയിലേക്കു വരുന്നുണ്ടോ?എല്ലാ അധ്യാപകരുടേയും പ്രവര്‍ത്തനഫലങ്ങള്‍ പരിധിയിലേക്കു വരുന്നുണ്ടോ? ഇത്തരം സന്ദര്‍ഭങ്ങളുടെ രേഖകള്‍ സൂക്ഷിക്കാറുണ്ടോ?
ക്ലാസ് ഒറ്റപ്പേജ് പത്രം
നാലാം ക്ലാസ് മുതലുളള കുട്ടികള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാനറയില്ലേ? ഒരു ലാപ് ടോപ്പില്‍ ഓരോ ആഴ്ചത്തേയും ക്ലാസ് വാര്‍ത്തകള്‍ ടൈപ്പെ ചെയ്ത് എ ഫോര്‍ പോപ്പറില്‍ പ്രിന്റെടുത്താല്‍ പത്രമായി. അതിന്റെ നാലഞ്ചുകോപ്പികള്‍ മാറി മാറി രക്ഷിതാക്കളുടെ അടുത്തെത്തട്ടെ.
കഴിവുകള്‍ കണ്ടെത്തല്‍ പോഷിപ്പിക്കല്‍ അവസരം
കലോത്സവ ഇനങ്ങളും മേളകളിലെ ഇനങ്ങളിലുമുളള പങ്കാളിത്തമാണ് കഴിവുകളുടെ പേഷണസന്ദര്‍ഭനായി കരുതുന്നത്. ഈ മേഖലകളില്‍ മാത്രമൊതുങ്ങുന്നതാണോ കഴിവുകള്‍. ഓരോ കുട്ടിയുടേയും കഴിവുകളുടെ പുസ്തകം സൂക്ഷിച്ചലല്ലേ അതു പോഷിപ്പിക്കാന്‍ കഴിയൂ. അതിനുളള അവസരങ്ങള്‍ വീട്ടുകാരുടെ മാത്രം ചുമതലയാക്കണ്ട.
അധ്യാപകരെക്കുറിച്ചുളള മതിപ്പ്.
ഇനിയുമുണ്ട് ധാരാളം.അവ പങ്കു വെക്കൂ
- വിദ്യാലയങ്ങള്‍ തമ്മിലുളള മത്സരം,
- വിദ്യാലയത്തിലെ കുട്ടികളുടെ പ്രവേശനനിരക്ക്,
- വിദ്യാലയത്തില്‍ നിന്നും പുറത്തേക്കു വരുന്ന വാര്‍ത്തകള്‍, വിദ്യാലയവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ സമൂഹത്തിനു നല്‍കുന്ന ഫീഡ് ബാക്ക്.
- പഠനനിലവാരം,
- അധ്യാപകരെക്കുറിച്ചുളള മതിപ്പ്,
- വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന പരിഗണനകള്‍,
- വിദ്യാലയത്തിനു ലഭിക്കുന്ന പിന്തുണ ഇവയെല്ലാം പ്രതിച്ഛായയെ ബാധിക്കും. പ്രതിച്ഛായ നന്നായാല്‍ വിദ്യാലയം കുതിക്കും. അധ്യാപകരും വിദ്യാലയവും കരുതുന്നത് ഇന്നലെ ചെയ്തപോലെ വന്ന് ഒപ്പിട്ട് തന്നാല്‍ കഴിയുന്നപോലെ പഠിപ്പിച്ചുകൊണ്ടിരുന്നാല്‍ പ്രതിച്ഛായ ഉയരുമെന്നാണ്. അത് മിഥ്യാധാരണയാണ്. ബോധപൂര്‍വം പ്രതിച്ഛായ ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണം.
ആന്തരികമായ ചിട്ടപ്പെടല്‍
ആന്തരികമായ ചിട്ടപ്പെടലാണ് ആദ്യത്തെ ചുവട്. പ്രഥമാധ്യാപകര്‍ മാതൃകയാകണം.
- ജോലി ഭാരം പറഞ്ഞ് ക്ലാസില്‍ പോകാതിരിക്കുക.
- ഓഫീസ് ഡ്യൂട്ടിയെന്നു പറഞ്ഞ് വിദ്യാലയത്തില്‍ നിന്നും വിട്ടു നില്‍ക്കുക,
- എസ് ആര്‍ ജി യോഗത്തില്‍ പൂര്‍ണമായി മനസര്‍പ്പിച്ച് പങ്കാളിയാകാതിരിക്കുക,
- പ്രചോദനാത്മകമായ രീതി സ്വീകരിക്കാതിരിക്കുക,
- അധ്യാപകരുമായി നല്ല ബന്ധം വളര്‍ത്തെടുക്കാതിരിക്കുക,
- സുതാര്യമല്ലാത്ത സാമ്പത്തിക വിനിമയ രീതികള്‍ പിന്തുടരുക,
- ഗ്രൂപ്പുകളുടെ ഭാഗമാവുക,
- അധികാരി ചമയുക,
- അധ്യാപകര്‍ക്ക് അനര്‍ഹമായ ആനുകൂല്യം നല്‍കി അവരുടെ വിമര്‍ശനമുയര്‍ത്താനുളള ശേഷി ഇല്ലാതാക്കുക,
- വിദ്യാലയത്തെക്കുറിച്ച് വിഷനില്ലാതിരിക്കുക,
- അക്കാദമിക മോണിറ്ററിംഗ് അടക്കമുളള കാര്യങ്ങളില്‍ ഉദാസീനമായ നിലപാടെടുക്കുക..ഇവയൊക്കെ വിദ്യാലയപ്രവര്‍ത്തനങ്ങളെ തിരിച്ചടിക്കും മോണിറ്ററിംഗിന്റെ കാര്യം പറഞ്ഞപ്പോള്‍ ഒര്‍മിയില്‍ വന്ന കാര്യം ഇതാണ്.കഴിഞ്ഞ മാസം മുണ്ടക്കയം സി എം എസ്എല്‍ പി സ്കൂളിലെ പ്രഥമാധ്യാപകന്‍ ശ്രീ റജിമോന്‍ ചെറിയാനെ കണ്ടു.വിദ്യാലയത്തിലെ എല്ലാ കുട്ടികളുടേയും കണക്കിന്റേയും ഭാഷയുടേയും നോട്ട് ബുക്കുകള്‍ അദ്ദേഹംനേരിട്ടു പരിശോധിച്ച് കുറിപ്പു തയ്യാറാക്കി. വിദ്യാര്‍ഥികളുടെ ബുക്കില്‍ പ്രഥമാധ്യാപകന്റെ കയ്യൊപ്പും പ്രോത്സാഹനവും. ഇത് വീടുകളില്‍ സൃഷ്ടിക്കുന്ന തരംഗം ആലോചിച്ചു നോക്കൂ. വിദ്യാലയനേതൃത്വത്തെക്കുറിച്ചുളള മതിപ്പ് സമൂഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാാകാനെന്താ വഴി? അക്കാദമികാസൂത്രണ സജീവത തന്നെ.
പൊതുജനസമ്പര്‍ക്ക പരിപാടി
വിദ്യാലയത്തിന്റെ പൊതുജനസമ്പര്‍ക്ക പരിപാടികള്‍ പ്രതിച്ഛായ ഉയര്‍ത്തും. നാടിന്റെ നാവില്‍ നല്ല വാക്കു വരണം.അതിന് ആസൂത്രിതമായ പ്രവര്‍ത്തനം കൂടിയേ തീരൂ. നൂതനവും വ്യത്യസ്തവും ഗുണപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കഴിയണം. നിങ്ങളുടെ വിദ്യാലയത്തില്‍ പൊതുസമൂഹത്തെ പങ്കെടുപ്പിക്കുന്ന എത്ര പ്രവര്‍ത്തനങ്ങളുണ്ട്. ഒന്നു ലിസ്റ്റ് ചെയ്തു നോക്കൂ. സമൂഹത്തിന്റെ വിവിധ തലങ്ങളിലുളളവര്‍ വിദ്യാലയം സന്ദര്‍ശിക്കാറുണ്ടോ?അതിനു വേണ്ടിയുളള ആലോചനകള്‍ നടത്താറുണ്ടോ?പത്രമാധ്യമങ്ങളില്‍ വിദ്യാലയത്തെക്കുറിച്ചെന്തെങ്കിലും നല്ല വാര്‍ത്തകള്‍ വരാറുണ്ടോ? വാര്‍ത്ത കൊടുക്കാറുണ്ടോ?വാര്‍ത്തയാകണമെങ്കില്‍ വാര്‍ത്താമൂല്യം വേണം. വ്യത്യസ്തത വേണം.
സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുക
വിദ്യാലയത്തില്‍ ഗംഭീരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും അതു കുട്ടികളുടെ ശേഷി ഉയര്‍ത്താന്‍ വഴിയൊരുക്കുന്നുവെന്നും സമൂഹം അറിയണം. ആ നിലയ്ക്കുളള ചുവടുവെയ്പുകളിലൊന്നായിരുന്നു സ്കൂള്‍ തല മികവുത്സവം.അത് ഫണ്ട് കിട്ടിയില്ലെങ്കില്‍ നടത്തില്ല അല്ലെങ്കില്‍ മുകളില്‍ നിന്നും നിര്‍ദ്ദേശിച്ചില്ലെങ്കില്‍ ഏറ്റെടുക്കില്ല എന്നു കരുതി ഉപേക്ഷിച്ചവരുണ്ട്. കഴിഞ്ഞ വര്‍ഷവും നടത്തിയവരുണ്ട്. വായനാവാരത്തിന് രണ്ടായിരം വായനക്കുറിപ്പുകള്‍ തയ്യാറാക്കിയ വിദ്യാലയത്തിന്റെ വാര്‍ത്ത ഫേസ് ബുക്കില്‍ കണ്ടു. ഇത് പ്രധാനമാണ്. ഈ വായനാക്കുറിപ്പുകളുടെ പതിപ്പുകള്‍ പ്രകാശിപ്പിക്കാന്‍ നാട്ടില്‍ അംഗീകാരമുളള ആളുകളെ വിളിക്കുകയും വായനാനുഭവവും മികച്ച കുറിപ്പുകളുടെ അവതരണവും കൃതികളെ ആസ്പദമാക്കിയുളള ആവിഷ്കാരങ്ങളും കൂട് തദവസരത്തില്‍ നടത്തുകയും ചെയ്താലോ?പ്രതിച്ഛായ ഉയരും. പ്രചാരണം സ്വാഭാവികമായി നടക്കും. വിദ്യാലയ ബ്ലോഗും ഗൂഗിള്‍ പ്ലസ് അക്കൗണ്ടും ഫേസ് ബുക്ക് പേജും ഉപയോഗിക്കണം. "ഉം ആരു കാണും 'എന്നാലോചിക്കുകയല്ലെ ആരെങ്കിലും കാണും എന്നു പ്രതീക്ഷിക്കുകയാണ് വേണ്ടത്. മിക്ക അധ്യാപകരും അകറ്റി നിറുത്തിയിരിക്കുന്ന ഈ സംവിധാനം നാട്ടിലെ ചെറുപ്പക്കാരുടെ ഇഷ്ടമേഖലയാണ്. അവരാണ് നാളത്തെ രക്ഷിതാക്കള്‍. ഈ ചെറു ചെറു വെബ്ബിടങ്ങള്‍ അബോധപൂര്‍വം അവരെ സ്വാധീനിക്കുന്നുണ്ട്. മൗനം ഉളളിലുളളതിനെയെല്ലാം വിനിമയം ചെയ്യില്ല.(പുഞ്ചാവി സ്കൂളിന്റെ ബ്ലോഗ് നോക്കൂ).
പ്രവര്‍ത്തനങ്ങളുടെ ദൃശ്യത
വിദ്യാലയത്തില്‍ ചെന്നാല്‍ ഇന്നലകളെയും കാണാന്‍ കഴിയണം. പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വരെയുളളവ പ്രദര്‍ശിപ്പിക്കണം. ക്യാമറയില്‍ പടം എടുക്കാന്‍ ഇപ്പോള്‍ ഫോട്ടോഗ്രാഫറെ വിളിക്കേണ്ടതില്ല. മിക്ക വിദ്യാലയങ്ങളിലും പ്രിന്ററും ഉണ്ട്. ഫോട്ടോയുടെ പ്രിന്റെടുത്ത് ആകര്‍ഷകമായി അടിക്കുറിപ്പു സഹിതം പ്രദര്‍ശിപ്പിച്ചു കൂടേ? മൂന്നോ നാലോ ഫോട്ടോ വിവരണക്കുറിപ്പു ചേര്‍ത്ത് എ ത്രി പേപ്പറില്‍ ഫോട്ടോഷോപ്പിലെ മിനുക്കലോടെ അച്ചടിച്ചെടുക്കാന്‍ വലിയ കാശൊന്നും വേണ്ട. ലളിതമായ രീതികള്‍ ആലോചിക്കൂ. വിദ്യാലയത്തില്‍ യാദൃശ്ചികമായി പോലും എത്തുന്ന ഒരാള്‍ക്കു ഇതു കണ്ട് മതിപ്പു തോന്നണം.
മോശം വാര്‍ത്തകളുടെ ഉറവിടമാകാതിരിക്കുക
ക്ലാസിലെ കുട്ടികള്‍ കാതുളളവരാണ് വിദ്യാലയത്തിലെ ചെറുതും വലുതുമായ അസുഖകരമായ സംഭവങ്ങള്‍ അവര്‍ വീടുകളിലെത്തിക്കും.അത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനും ഉണ്ടായാല്‍ ശത്രുതാമനോഭാവമില്ലാതെ സൗഹൃദപരവും ജനാധിപ്ത്യപരവുമായ രിതിയില്‍ പരിഹരിക്കാനും കഴിയണം. മറ്റുളളവരുടെ പക്ഷത്തു നിന്നും വീക്ഷിക്കുക. താണു കൊടുക്കുക എന്നിവ തോറ്റുകൊടുക്കലല്ല. വിജയിക്കലാണ്. മനസിനെ സ്വാധീനിക്കലാണ്.
ഉന്മേഷമുളള ക്ലാസുകള്‍
ഓരോ ക്ലാസും എങ്ങനെയായിരിക്കണമെന്നു ആലോചിച്ചിട്ടുണ്ടോ? എന്തെല്ലാം കാര്യങ്ങള്‍ എങ്ങനെ അത്യാകര്‍ഷകമായി ക്രമീകരിക്കാം. പഠനത്തെളിവുകള്‍, റിസോഴ്സ് മെറ്റീരിയലുകള്‍, പഠനോല്പന്നങ്ങള്‍, പ്രക്രിയാപരമായ തെളിച്ചം നല്‍കുന്ന ഇനങ്ങള്‍, പഠനോപകരണങ്ങള്‍. ക്ലാസിനകത്തെ മരുപ്രദേശങ്ങള്‍ ഹരിതാഭമാക്കാനുളള നടപടി ആലോചനയില്‍ വരണം. രക്ഷിതാക്കള്‍ ക്ലാസ് പി ടി എ കൂടുമ്പോള്‍ വിസ്മയലേകത്താകണം. നിറം, വിന്യാസം ഇവ പ്രധാനം.
വിദ്യാലയത്തില്‍ ഓണം വരുത്തുക
ഓണം വരുമ്പോള്‍ നാം വീടും പരിസരവും വൃത്തിയാക്കില്ലേ. വിദ്യാലയത്തില്‍ എന്നും ഓണമാണെന്നു കരുതണം.അനാവശ്യമായ ഓരു സാധനം പോലും ഒരിടത്തും ഇല്ലെന്നുറപ്പുവരുത്തണം. സ്റ്റാഫ് റൂമിനെ മുതല്‍ ചികിത്സിക്കണം.വിദ്യാലയം മാറ്റത്തിന്റെ പാതയിലാണെന്ന തോന്നല്‍ അകത്തും പുറത്തുമുളളവരിലുണ്ടാക്കുക.
നേട്ടങ്ങളുടെ ആഘോഷസന്ദര്‍ഭങ്ങള്‍
വിദ്യാലയ അസംബ്ലി മുതല്‍ എന്തെല്ലാം സന്ദര്‍ഭങ്ങളാണ് കുട്ടികളുടെ നേട്ടങ്ങള്‍, പഠനമികവുകള്‍ പങ്കിടുന്നതിനായി നാം പ്രയോജനപ്പെടുത്തുന്നത്. ഓരോ മാസത്തെയും സന്ദര്‍ഭങ്ങള്‍ ആലോചിച്ചു നോക്കൂ.എല്ലാ ക്ലാസുകാരും പരിധിയിലേക്കു വരുന്നുണ്ടോ? എല്ലാ കുട്ടികളും പരിധിയിലേക്കു വരുന്നുണ്ടോ?എല്ലാ അധ്യാപകരുടേയും പ്രവര്‍ത്തനഫലങ്ങള്‍ പരിധിയിലേക്കു വരുന്നുണ്ടോ? ഇത്തരം സന്ദര്‍ഭങ്ങളുടെ രേഖകള്‍ സൂക്ഷിക്കാറുണ്ടോ?
ക്ലാസ് ഒറ്റപ്പേജ് പത്രം
നാലാം ക്ലാസ് മുതലുളള കുട്ടികള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാനറയില്ലേ? ഒരു ലാപ് ടോപ്പില്‍ ഓരോ ആഴ്ചത്തേയും ക്ലാസ് വാര്‍ത്തകള്‍ ടൈപ്പെ ചെയ്ത് എ ഫോര്‍ പോപ്പറില്‍ പ്രിന്റെടുത്താല്‍ പത്രമായി. അതിന്റെ നാലഞ്ചുകോപ്പികള്‍ മാറി മാറി രക്ഷിതാക്കളുടെ അടുത്തെത്തട്ടെ.
കഴിവുകള്‍ കണ്ടെത്തല്‍ പോഷിപ്പിക്കല്‍ അവസരം
കലോത്സവ ഇനങ്ങളും മേളകളിലെ ഇനങ്ങളിലുമുളള പങ്കാളിത്തമാണ് കഴിവുകളുടെ പേഷണസന്ദര്‍ഭനായി കരുതുന്നത്. ഈ മേഖലകളില്‍ മാത്രമൊതുങ്ങുന്നതാണോ കഴിവുകള്‍. ഓരോ കുട്ടിയുടേയും കഴിവുകളുടെ പുസ്തകം സൂക്ഷിച്ചലല്ലേ അതു പോഷിപ്പിക്കാന്‍ കഴിയൂ. അതിനുളള അവസരങ്ങള്‍ വീട്ടുകാരുടെ മാത്രം ചുമതലയാക്കണ്ട.
അധ്യാപകരെക്കുറിച്ചുളള മതിപ്പ്.
ഇനിയുമുണ്ട് ധാരാളം.അവ പങ്കു വെക്കൂ
0 comments:
Post a Comment