പ്രിയ സത്യാന്വേഷി,

ആരോഗ്യകരമായ ചര്‍ച്ചകള്‍ പുരോഗതിക്ക് അത്യാവശ്യമാണ്. താങ്കളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കാനുമുള്ള പൊതുവേദിയാണിത്. രാഷ്ട്രീയ സംവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടെരുതെന്ന് ഒരു അഭ്യര്‍ത്ഥന കൂടി ഞങ്ങള്‍ക്കുണ്ട്. നമ്മുടെ ചര്‍ച്ചകള്‍ പൊതുവിദ്യാഭ്യാസത്തെ മികവുറ്റതാക്കാനുള്ളതാവട്ടെ...

വിദ്യാലയങ്ങളുടെ പ്രതിച്ഛായ പ്രധാനമാണ്.



പാഠ പുസ്തകം പഠിപ്പിച്ചു തീര്‍ക്കുന്നതാണ് അദ്ധ്യാപകന്റെ കടമയെന്ന് തെറ്റിദ്ധരിക്കുകയും അതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന  കുറച്ച് ഹെഡ് മാസ്റ്റര്‍മാരും അദ്ധ്യാപകരും നമുക്കിടയിലുണ്ട് . അവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ് ടി.പി. കലാധരന്‍ സാറിന്റെ ഈ ലേഖനം. സയന്‍ഷ്യ ഇത് പുനപ്രസിദ്ധീകരിക്കുകയാണ്. പൊതു വിദ്യാഭ്യാസം രക്ഷപ്പെടണമെന്ന ആഗ്രഹത്തോടെ - സയന്‍സ് ഇനിഷ്യേറ്റീവ് 

(വിദ്യാലയങ്ങളിലെ എസ് ആര്‍ ജി യോഗത്തിലും വിദ്യാഭ്യാസ കൂട്ടായ്മകളിലും  ചര്‍ച്ച ചെയ്യാനുളള കുറിപ്പ് )    സമൂഹം വിദ്യാലയത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നത് ആ വിദ്യാലയം തങ്ങളെ എങ്ങനെ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്വിദ്യാലയ പ്രതിച്ഛായയെ നിര്‍ണയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
  • വിദ്യാലയങ്ങള്‍ തമ്മിലുളള മത്സരം,
  • വിദ്യാലയത്തിലെ കുട്ടികളുടെ പ്രവേശനനിരക്ക്
  • വിദ്യാലയത്തില്‍ നിന്നും പുറത്തേക്കു വരുന്ന വാര്‍ത്തകള്‍വിദ്യാലയവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ സമൂഹത്തിനു നല്‍കുന്ന ഫീഡ് ബാക്ക്.
  • പഠനനിലവാരം
  • അധ്യാപകരെക്കുറിച്ചുളള മതിപ്പ്, ‌
  • വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന പരിഗണനകള്‍
  • വിദ്യാലയത്തിനു ലഭിക്കുന്ന പിന്തുണ ഇവയെല്ലാം പ്രതിച്ഛായയെ ബാധിക്കുംപ്രതിച്ഛായ നന്നായാല്‍ വിദ്യാലയം കുതിക്കുംഅധ്യാപകരും വിദ്യാലയവും കരുതുന്നത് ഇന്നലെ ചെയ്തപോലെ വന്ന് ഒപ്പിട്ട് തന്നാല്‍ കഴിയുന്നപോലെ പഠിപ്പിച്ചുകൊണ്ടിരുന്നാല്‍ പ്രതിച്ഛായ ഉയരുമെന്നാണ്അത് മിഥ്യാധാരണയാണ്ബോധപൂര്‍വം പ്രതിച്ഛായ ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണം.

ആന്തരികമായ ചിട്ടപ്പെടല്‍ 
ആന്തരികമായ ചിട്ടപ്പെടലാണ് ആദ്യത്തെ ചുവട്പ്രഥമാധ്യാപകര്‍ മാതൃകയാകണം
  • ജോലി ഭാരം പറഞ്ഞ് ക്ലാസില്‍ പോകാതിരിക്കുക
  • ഓഫീസ് ഡ്യൂട്ടിയെന്നു പറഞ്ഞ് വിദ്യാലയത്തില്‍ നിന്നും വിട്ടു നില്‍ക്കുക
  • എസ് ആര്‍ ജി യോഗത്തില്‍ പൂര്‍ണമായി മനസര്‍പ്പിച്ച് പങ്കാളിയാകാതിരിക്കുക
  • പ്രചോദനാത്മകമായ രീതി സ്വീകരിക്കാതിരിക്കുക
  • അധ്യാപകരുമായി നല്ല ബന്ധം വളര്‍ത്തെടുക്കാതിരിക്കുക
  • സുതാര്യമല്ലാത്ത സാമ്പത്തിക വിനിമയ രീതികള്‍ പിന്തുടരുക
  • ഗ്രൂപ്പുകളുടെ ഭാഗമാവുക
  • അധികാരി ചമയുക
  • അധ്യാപകര്‍ക്ക് അനര്‍ഹമായ ആനുകൂല്യം നല്‍കി അവരുടെ വിമര്‍ശനമുയര്‍ത്താനുളള ശേഷി ഇല്ലാതാക്കുക
  • വിദ്യാലയത്തെക്കുറിച്ച് വിഷനില്ലാതിരിക്കുക
  • അക്കാദമിക മോണിറ്ററിംഗ് അടക്കമുളള കാര്യങ്ങളില്‍ ഉദാസീനമായ നിലപാടെടുക്കുക..ഇവയൊക്കെ വിദ്യാലയപ്രവര്‍ത്തനങ്ങളെ തിരിച്ചടിക്കും മോണിറ്ററിംഗിന്റെ കാര്യം പറഞ്ഞപ്പോള്‍ ഒര്‍മിയില്‍ വന്ന കാര്യം ഇതാണ്.കഴിഞ്ഞ മാസം മുണ്ടക്കയം സി എം എസ്എല്‍ പി സ്കൂളിലെ പ്രഥമാധ്യാപകന്‍ ശ്രീ റജിമോന്‍ ചെറിയാനെ കണ്ടു.വിദ്യാലയത്തിലെ എല്ലാ കുട്ടികളുടേയും കണക്കിന്റേയും ഭാഷയുടേയും നോട്ട് ബുക്കുകള്‍ അദ്ദേഹംനേരിട്ടു പരിശോധിച്ച് കുറിപ്പു തയ്യാറാക്കിവിദ്യാര്‍ഥികളുടെ ബുക്കില്‍ പ്രഥമാധ്യാപകന്റെ കയ്യൊപ്പും പ്രോത്സാഹനവുംഇത് വീടുകളില്‍ സൃഷ്ടിക്കുന്ന തരംഗം ആലോചിച്ചു നോക്കൂ. വിദ്യാലയനേതൃത്വത്തെക്കുറിച്ചുളള മതിപ്പ് സമൂഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാാകാനെന്താ വഴി? അക്കാദമികാസൂത്രണ സജീവത തന്നെ.